ദീര്‍ഘകാലം കോവിഡ് ബാധിതരായ 60 ശതമാനം പേരുടെയും ശരീരാവയങ്ങള്‍ക്ക് തകരാറുളളതായി പഠനം

ദീര്‍ഘകാലം കോവിഡ് ബാധിതരായ 60 ശതമാനം പേരുടെയും ശരീരാവയങ്ങള്‍ക്ക് തകരാറുളളതായി പഠനം


12 മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന കോവിഡ് ബാധിച്ച രോഗികളാണ് അവയവവൈകല്യത്തെക്കുറിച്ച് പഠനം നടത്തിയത്.

കോവിഡ് ബാധിച്ച രോഗികളില്‍ ഭൂരിഭാഗം പേര്‍ക്കും ഒരു വര്‍ഷം കഴിഞ്ഞും ശരീരാവയങ്ങള്‍ക്ക് തകരാറുകളുളളതായി പുതിയപഠനം. ഈ രോഗികളില്‍ 59 ശതമാനം പേരുടെയും അവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ദീര്‍ഘകാലത്തേക്കു നീണ്ടുനില്‍ക്കുന്ന കോവിഡ് ബാധിച്ച 29 ശതമാനം രോഗികളുടെ ഒന്നിലധികം അവയവങ്ങളെ രോഗം ബാധിച്ചതായും പഠനം പറയുന്നു.

12 മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന കോവിഡ് ബാധിച്ച രോഗികളാണ് അവയവവൈകല്യത്തെക്കുറിച്ച് പഠനം നടത്തിയത്. ഇവരില്‍ കോഗ്നിറ്റീവ് ഡിസോര്‍ഡറുകളും, ശ്വാസ തടസ്സവും ഉളളതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.പഠനം നടത്തിയ 536 രോഗികളില്‍ 13ശതമാനം പേരും കോവിഡ് നിമിത്തം ചികിത്സതേടിയവരാണ്. ഇതില്‍ 32 ശതമാനം പേരും ആരോഗ്യ പ്രവര്‍ത്തകരാണ്.

പ്രാഥമിക രോഗനിര്‍ണയം നടത്തിയ 536 പേരില്‍ 331 പേരിലും ആറ് മാസത്തിനുശേഷം അവയവങ്ങള്‍ക്ക് പ്രശ്‌നം നേരിട്ടതായി കണ്ടെത്തി. ഇതിനെ സംബന്ധിച്ച പഠനം റോയല്‍ സൊസൈറ്റി ഓഫ് മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.