എടത്തൊട്ടി കൊട്ടയാട് തേനീച്ചയുടെ കുത്തേറ്റ് 9 പേര്‍ക്ക് പരിക്ക്
എടത്തൊട്ടി: കൊട്ടയാട് തേനീച്ചയുടെ കുത്തേറ്റ് 9 പേര്‍ക്ക് പരിക്ക്.കൊട്ടയാട് സ്വദേശികളായ മുണ്ടോളിക്കല്‍ പൗലോസ്, ഭാര്യ ചിന്നമ്മ, അറുമുഖന്‍, സുരേഷ്, സജീഷ്, കനകലത, ആദിദേവ്(12), ആര്‍ജവ്(8), ദര്‍ശിത്(5) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടിലേക്ക് പറന്നെത്തിയ തേനീച്ചകൂട്ടം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.