പേരാവൂര്‍ ടൗണില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇരുചക്രവാഹനം ഇടിച്ച് ഒരാള്‍ക്ക് പരിക്ക്

പേരാവൂര്‍ ടൗണില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇരുചക്രവാഹനം ഇടിച്ച് ഒരാള്‍ക്ക് പരിക്ക്

പേരാവൂര്‍: ടൗണില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇരുചക്രവാഹനം ഇടിച്ച് ഒരാള്‍ക്ക് പരിക്ക്.തോലമ്പ്ര സ്വദേശി പ്രഭാകരനാണ് പരിക്കേറ്റത്.പേരാവൂരിലെ നന്മ അരവ് കേന്ദ്രം ജീവനക്കാരനാണ് പ്രഭാകരന്‍.പേരാവൂര്‍ കൊട്ടിയൂര്‍ റോഡില്‍ പള്ളിക്കുടി ട്രേഡേഴ്സിന് മുന്നില്‍ വച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്‌കൂട്ടി ഇടിച്ചാണ് അപകടം.പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കണ്ണൂരിലേക്ക് കൊണ്ടുപോയി.