ഇരിക്കൂറില്‍ കാര്‍ കടയിലേക്ക് പാഞ്ഞുകയറി

ഇരിക്കൂറില്‍ കാര്‍ കടയിലേക്ക് പാഞ്ഞുകയറി

ഇരിക്കൂറില്‍ കാര്‍ കടയിലേക്ക് പാഞ്ഞുകയറി

ഇരിക്കൂർ: കാര്‍ കടയിലേക്ക് പാഞ്ഞുകയറി. വിദ്യാര്‍ത്ഥികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഇരിക്കൂര്‍ മണ്ണൂര്‍ക്കടവിലാണ് അപകടം നടന്നത്. ഇരിക്കൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ക്യാനറി ബേക്കറി ആന്റ് കൂള്‍ ബാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടം നടക്കുമ്പോള്‍ കടയുടെ മുന്‍പില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. കാര്‍ പാഞ്ഞടുക്കുമ്പോള്‍ ഇവര്‍ ഓടി മാറിയതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. അപകടത്തില്‍ കടയ്ക്ക് സാരമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. കാര്‍ ഭാഗികമായി തകരുകയും ചെയ്തു. പരിക്കേറ്റ കാര്‍ യാത്രികനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു