മൗണ്ട് ഫ്‌ളവർ ഇഗ്ലീഷ് സ്‌കൂൾ വാർഷികവും പദ്ധതികളുടെ ശിലാ സ്ഥാപനവും

മൗണ്ട് ഫ്‌ളവർ ഇഗ്ലീഷ് സ്‌കൂൾ വാർഷികവും പദ്ധതികളുടെ ശിലാ സ്ഥാപനവും ഇരിട്ടി: മൗണ്ട് ഫ്‌ളവർ ഇഗ്ലീഷ് മീഡിയം സ്‌കൂൾ സ്‌കൂൾ വാർഷികാഘോഷവും വിവിധ പദ്ധതികളുടെ ശിലാ സ്ഥാപനവും വെള്ളി, ശനി ദിവസങ്ങളിലായി നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ന് വൈകുന്നേരം 4.30 ന് നഗരസഭാ ചെയർ പേഴ്‌സൺ കെ. ശ്രീലത പരിപാടികൾ ഉദ്‌ഘാടനം ചെയ്യും. പരേതനായ എ.കെ. അബ്ദുൾഖാദറിന്റെ സ്മരണക്കായി നിർമ്മിക്കുന്ന ലൈബ്രറി ബ്ലോക്കിന്റെ ശിലാസ്ഥാപനം പി. മുഹമ്മദ് നിർവഹിക്കും. നഗരസഭാ കൗൺസിലർമാരായ പി. ഫൈസൽ, കോമ്പിൽ അബ്ദുൽഖാദർ, ഡോ. പി.സലിം, മുഹമ്മദ് സാജിദ് നദ്‌വി, ആര്യനന്ദ തുടങ്ങിയവർ പങ്കെടുക്കും. ശനിയാഴ്ച വൈകീട്ട് 4.30 ന് ടെക്കീസ് പാർക്കിന്റെ ശിലാ സ്ഥാപനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. ട്രസ്റ്റ് ചെയർമാൻ ടി.കെ. മുഹമ്മദലി, അദ്ധ്യക്ഷത വഹിക്കും. സണ്ണി ജോസഫ് എം എൽ എ , സമ്മാനദാനം നിർവഹിക്കും. കാസീം വി. ഇരിക്കൂർ , യു.പി. സിദ്ധിക്ക്, തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ട്രസ്റ്റ് സിക്രട്ടറി പി.സി. മുനീർ, പ്രിൻസിപ്പാൾ പി. മുഹമ്മദ് ഷബീർ, വി.ഒ. ശൈലജ, കെ.വി. ബഷീർ എന്നിവർ പങ്കെടുത്തു.