ഇരിട്ടി: വഴിയോര കച്ചവട തൊഴിലാളി സംരക്ഷണ നിയമം പഞ്ചായത്തുകളിലും നടപ്പിലാക്കുക, അന്യായമായ ഒഴിപ്പിക്കൽ അവസാനിപ്പിക്കുക, എല്ലാ തൊഴിലാളികൾക്കും ലൈസൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സിഐടിയു വഴിയോര കച്ചവട തൊഴിലാളി യൂണിയൻ പായം പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തിയത്. ധർണ്ണ സിഐടിയു ഇരിട്ടി ഏരിയ സെക്രട്ടറി ഇ എസ് സത്യൻ ഉദ്ഘാടനം ചെയ്തു. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ഇറ്റട്ടി ഏരിയ പ്രസിഡണ്ട് കെ സി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ജെ അപ്പച്ചൻ, വിനോദ് കുമാർ, കെ മുരളി, രോഹിണി, ബിജു തുടങ്ങിയവർ സംസാരിച്ചു.