നിരന്തരമായ ഇന്ത്യാ-ഇസ്രായേൽ വിരുദ്ധ പരാമർശം; യുഎസ് വിദേശകാര്യ സമിതിയിൽ നിന്ന് ഇൽഹാൻ ഒമറിനെ പുറത്താക്കി

നിരന്തരമായ ഇന്ത്യാ-ഇസ്രായേൽ വിരുദ്ധ പരാമർശം; യുഎസ് വിദേശകാര്യ സമിതിയിൽ നിന്ന് ഇൽഹാൻ ഒമറിനെ പുറത്താക്കി


വാഷിങ്ടൺ: നിരന്തരമായ ഇന്ത്യ, ഇസ്രായേൽ വിരുദ്ധ പരാമർശത്തെ തുടർന്ന് യുഎസ് വിദേശകാര്യ സമിതിയിൽനിന്ന് ഡെമോക്രാറ്റിക് പ്രതിനിധി ഇൽ​ഹാൻ ഒമറിനെ പുറത്താക്കി. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയാണ് ഒമറിലെ സമിതിയിൽ നിന്ന് പുറത്താക്കിയത്. എന്നാൽ, പുറത്താക്കിയ നടപടിയെ വൈറ്റ് ഹൗസ് അപലപിച്ചു. 211നെതിരെ 2018 വോട്ടുകൾക്കാണ് ഒമറിനെ പുറത്താക്കാൻ തീരുമാനിച്ചത്. 2019ൽ ഇസ്രായേലിനെതിരെ നടത്തിയ പരാമർശത്തിൽ ഒമർ മാപ്പ് പറഞ്ഞിരുന്നു.

സൊമാലിയയിൽ നിന്ന് അഭയാർഥിയായി എത്തിയ വനിതയാണ് ഇൽഹാൻ ഒമർ. കോൺ​ഗ്രസിലെ ഏക ആഫ്രിക്കൻ-മുസ്ലിം വനിതയാണ് ഇവർ. വിദേശകാര്യ സമിതിയുടെ ആഫ്രിക്കൻ സബ്കമ്മിറ്റിയിലെ പ്രധാന അം​ഗമായിരുന്നു ഇവർ. വിദേശാക്യ സമിതിയിൽ നിന്ന് പുറത്താക്കപ്പെട്ട ഒമറിന് ബജറ്റ് കമ്മിറ്റിയിൽ സ്ഥാനം നൽകുമെന്നും വലതുതീവ്രവാദത്തിനെതിരെ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നേതാവാണ് ഒമറെന്ന് ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രി പറഞ്ഞു. തന്നെ സമിതിയിൽ നിന്ന് പുറത്താക്കിയതുകൊണ്ട് നിശബ്ദയാക്കാനാകില്ലെന്ന് ഇൽഹാൻ ഒമർ പറഞ്ഞു