'ജമാഅത്തെ ഇസ്ലാമിക്ക് ആർഎസ്എസിനെ ഭയമാണ്, എന്ത് ചർച്ച ചെയ്തുവെന്ന് വെളിപ്പെടുത്തണം', രൂക്ഷ വിമർശനവുമായി സമസ്ത

'ജമാഅത്തെ ഇസ്ലാമിക്ക് ആർഎസ്എസിനെ ഭയമാണ്, എന്ത് ചർച്ച ചെയ്തുവെന്ന് വെളിപ്പെടുത്തണം', രൂക്ഷ വിമർശനവുമായി സമസ്ത


കോഴിക്കോട് : ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത രംഗത്ത്. ജമാഅത്തെ ഇസ്ലാമിക്ക് ആർഎസ്എസിനെ ഭയമാണ്. അത് അവർ തുറന്ന് പറയണമെന്ന് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം പറഞ്ഞു. ആർഎസ്എസുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ ചർച്ച മുസ്ളീം സമുദായത്തിന് ഗുണമല്ല. അത് സ്വന്തം കാര്യത്തിന് വേണ്ടിയാണ്. ജമാഅത്തെ ഇസ്ലാമിയുടെത് കപട നിലപാടാണ്. ആർഎസ്എസിനെ ഭയമെങ്കിൽ ജമാഅത്തെ ഇസ്ലാമിയെ പിരിച്ചുവിട്ട് അവർ മുസ്ലീം സമുദായ കൂട്ടായ്മയിൽ ചേരണമെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. ചർച്ച എന്തിന് നടത്തി, എന്താണ് ചർച്ച ചെയ്തത് തുടങ്ങിയ കാര്യങ്ങൾ ജമ അത്തെ ഇസ്ലാമി വെളിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു