കെഎസ്‍ആര്‍ടിസി ബസിൽ വച്ച് സ്കൂൾ വിദ്യാ‍ര്‍ത്ഥിയെ പീഡിപ്പിച്ച ആ‍ര്‍ടിഒ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കെഎസ്‍ആര്‍ടിസി ബസിൽ വച്ച് സ്കൂൾ വിദ്യാ‍ര്‍ത്ഥിയെ പീഡിപ്പിച്ച ആ‍ര്‍ടിഒ ഉദ്യോഗസ്ഥൻ അറസ്റ്റിൽ


പുതുക്കാട്: കെ.എസ്.ആർ.ടി.സി. ബസ്സിൽ സ്കൂൾ വിദ്യാർഥിനിയെ ലൈംഗീകമായി ഉപദ്രവിച്ച ആർ.ടി.ഒ. ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ. വടമ സ്വദേശി ഐവീട്ടിൽ രാജീവാ(50)ണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായത്. തൃശ്ശൂർ ആർ.ടി.ഒ. ഓഫീസ് ഡ്രൈവറാണ്. ഒരാഴ്ച മുമ്പ് നന്തിക്കരയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം. ബസിൽ യാത്ര ചെയ്തിരുന്ന രാജീവ് സ്കൂൾ വിദ്യാർത്ഥിനിയെ പിറകിൽനിന്ന് ഉപദ്രവിച്ചു എന്നാണ് കേസ്. കുട്ടിയുടെ വീട്ടുകാർ പുതുക്കാട് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതി ഒളിവിലായിരുന്നു. എന്നാൽ വയറുവേദനയെ തുടർന്ന് മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രതി ചികിത്സ തേടിയെന്നറിഞ്ഞ പോലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.