ഇരിട്ടി ഹയര്‍ സെക്കന്‍ഡറിസ്‌കൂള്‍ വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ളയാത്രയയപ്പും

ഇരിട്ടി ഹയര്‍ സെക്കന്‍ഡറിസ്‌കൂള്‍ വാര്‍ഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ളയാത്രയയപ്പുംഇരിട്ടി: ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അറുപത്തിയാറാമത് വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്നു വിരമിക്കുന്ന പ്രധമാധ്യാപകൻ എം. ബാബു, അധ്യാപകരായ മേരി ദേവസ്യ, പി. അബൂബക്കർ, എൻ. ബീന എന്നിവര്‍ക്കുള്ള യാത്രയയപ്പും  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത അധ്യക്ഷയായി. സിനിമാ - നാടകനടൻ മുഹമ്മദ് പേരാമ്പ്ര മുഖ്യ ഭാഷണം നടത്തി. കണ്ണൂർ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ വി. അജിത ഉപഹാര സമർപ്പണവും ജില്ലാ വിദ്യഭ്യാസ ഓഫിസർ എൻ.എ. ചന്ദ്രിക സമ്മാനദാനവും നിർവഹിച്ചു.
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി അധ്യക്ഷ ടി.കെ. ഫസീല, നഗരസഭ കൗൺസിലർമാരായ പി.പി. ജയലക്ഷ്മി, കെ. നന്ദനൻ, പി.രഘു, വി.പി. അബ്ദുൾ റഷീദ്, പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ, പ്രധമാധ്യാപകൻ എം. ബാബു, പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി, വൈസ് പ്രസിഡണ്ട് ആർ.കെ. ഷൈജു, മദർ പിടിഎ പ്രസിഡണ്ട് ആർ.കെ. മിനി, സീനിയർ അധ്യാപിക ഷൈനി യോഹന്നാൻ, സ്റ്റാഫ് സെക്രട്ടറിമാരായ കെ.വി. സുജേഷ് ബാബു, പി.വി. ശശീന്ദ്രൻ, പൂർവവിദ്യാർത്ഥിപ്രതിനിധി വി.പി. സതീശൻ, സ്കൂൾ ചെയർമാൻ ഇ.സാന്ത്വന, സ്കൂൾ ലീഡർ ആർ.കെ. ദേവനന്ദ എന്നിവർ സംസാരിച്ചു.  വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി