
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജനറൽ സർജറി വാർഡിനായി നിർമാണത്തിലിരുന്ന കെട്ടിടത്തിനു തീ പിടിച്ചത് ഷോർട്ട് സർക്യൂട്ട് മൂലമെന്ന് പ്രഥമിക നിഗമനം.
സംഭവത്തിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൈമാറിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
മെഡിക്കൽകോളജ് വൈസ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ്കുമാർ, ആർഎംഒ ഡോ. ലിജോ മാത്യു, ഫയർ ആൻഡ് സേഫ്റ്റി ജില്ലാ ഓഫീസർ അനൂപ് രവീന്ദ്രൻ, എസ്എച്ച്ഒ അനിൽകുമാർ, ഗാന്ധിനഗർ എസ്എച്ച്ഒ കെ. ഷിജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആരോഗ്യ വകുപ്പ് അധികൃതർക്ക് വിവരം കൈമാറിയത്.