സൗദിയിൽ കാർ ഒട്ടകവുമായി കൂട്ടിയിടിച്ച് മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാലു യുവാക്കൾ മരിച്ചു

സൗദിയിൽ കാർ ഒട്ടകവുമായി കൂട്ടിയിടിച്ച് മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാലു യുവാക്കൾ മരിച്ചു


  • റിയാദ്: കാർ ഒട്ടകവുമായി ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. സ്വകാര്യ കമ്പനി ജീവനക്കാരായ അഖിൽ നുമാൻ, മുഹമ്മദ് നസീർ, മുഹമ്മദ് റിദ്വാൻ എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. ഇവർ മംഗ്ലുരു സ്വദേശികളാണ്. മരിച്ച ഒരാൾ ബംഗ്ലാദേശ് സ്വദേശിയാണ്.

അല്‍ ഹസക്കടുത്ത് ഖുറൈസ് റോഡിലെ ഹറാദില്‍ ഇന്നലെ രാത്രിയാണ് അപകടം. നാലു പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു. അപകടം നടന്ന് നിമിഷങ്ങള്‍ക്കകം സിവില്‍ ഡിഫന്‍സും റെഡ് ക്രെസന്റും സ്ഥലത്തെത്തിയിരുന്നു