കേളകം മീശക്കവലയിൽ രണ്ട് പേർക്ക് കടന്നൽ കുത്തേറ്റു

കേളകം മീശക്കവലയിൽ രണ്ട് പേർക്ക് കടന്നൽ കുത്തേറ്റു

കേളകം: മീശക്കവലയിലെ പുതിയകുളങ്ങര ജോസഫ് (65), കോട്ടക്കൽ ബിബിൻ (26) എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ജോസഫിനെ ഇരിട്ടി അമല ഹോസ്പിറ്റലിൽ ഐ സി യുവിൽ പ്രവേശിപ്പിച്ചു. പറമ്പിൽ പണിയെടുത്തു കൊണ്ടിരിക്കുമ്പോൾ കടന്നൽ കുത്തിയതിനെ തുടർന്ന് ജോസഫ് നിലവിളിച്ചപ്പോൾ ഒച്ച കേട്ട് ഓടിയെത്തിയ ബിബിനെയും കടന്നൽ കുത്തുകയായിരുന്നു. ബിബിനെയും ഇരിട്ടി അമല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 3.30 ഓടെയാണ് സംഭവം