ജോലി തിരക്ക് മൂലം ഭര്‍ത്താവ് പ്രണയദിനത്തില്‍ ബീച്ചില്‍ കൊണ്ടുപോയില്ല; ഭാര്യ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ജോലി തിരക്ക് മൂലം ഭര്‍ത്താവ് പ്രണയദിനത്തില്‍ ബീച്ചില്‍ കൊണ്ടുപോയില്ല; ഭാര്യ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു


ശ്മാശാനത്തിന് സമീപത്തായി പെട്രൊളൊഴിച്ച് തീകൊളുത്തിയ ഇവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു.

ഭര്‍ത്താവ് പ്രണയ ദിനത്തില്‍ മറീന ബീച്ചില്‍ കൊണ്ടുപോകത്തതിന്റെ നിരാശയില്‍ യുവതി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചെന്നൈയിലാണ് സംഭവം. വാഷര്‍മാന്‍പേട്ട് മൂലകൊത്തളം ശ്മശാനത്തിലെ ജീവനക്കാരനായ മോഹന്റെ ഭാര്യ ശ്യാമള (30)യാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ശ്മശാനത്തിന് സമീപത്തായി പെട്രൊളൊഴിച്ച് തീകൊളുത്തിയ ഇവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. തുടര്‍ന്ന് ശ്യാമളയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്യാമളയും മോഹനും 11 വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ജോലി തിരക്കിലായതിനാല്‍ ബീച്ചിലേക്ക് പോകാന്‍ സാധിക്കില്ലായെന്ന് മോഹന്‍ ഭാര്യയെ ഫോണ്‍ വിളിച്ചറിയിച്ചിരുന്നു.

എന്നാല്‍ ഇത് കേട്ടതോടെ നിരാശയിലായ ശ്യാമള മോഹനുമായി വഴക്കിടുകയും തുടര്‍ന്ന് പ്ലാസ്റ്റിക് കാനില്‍ കരുതിയ പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയുമാ