പയ്യാവൂരില്‍ വീട്ടമ്മ തീകൊളുത്തി മരിച്ചു; വീട് പൂര്‍ണമായി കത്തിനശിച്ചു

പയ്യാവൂരില്‍ വീട്ടമ്മ തീകൊളുത്തി മരിച്ചു; വീട് പൂര്‍ണമായി കത്തിനശിച്ചുകണ്ണൂര്‍: പയ്യാവൂരില്‍ വീട്ടമ്മ തീകൊളുത്തി മരിച്ചു. വെമ്പുവ സ്വദേശി സുജാത (61) ആണ് മരിച്ചത്. വീട് പൂര്‍ണമായും കത്തിനശിച്ചു.

ഇന്ന് രാവിലെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത് ഇരിട്ടിയില്‍ നിന്ന് രണ്ടു യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

ആദ്യഘട്ടത്തില്‍ വീട് മാത്രമാണ് കത്തിനശിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പിന്നീടാണ് വീട്ടിനുളളില്‍ സുജാത ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. മരണകാരണം വ്യക്തമായിട്ടില്ല.