ലത്തീഫ് സഅദി ഓർമ പുസ്തക പ്രകാശനവും സമ്മേളനവും

ലത്തീഫ് സഅദി ഓർമ പുസ്തക പ്രകാശനവും സമ്മേളനവും 

ഇരിട്ടി:  എസ്.വൈ.എസ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിതനും വാഗ്മിയുമായിരുന്ന  അബ്ദുൾ ലത്തീഫ് സഅദി പഴശ്ശി ഓർമ്മ പുസ്തക പ്രകാശനവും സമ്മേളനവും വ്യാഴാഴ്ച  (9/2) വൈകുന്നേരം 6 ന് ഉളിയിൽ മജ് ലിസ് നഗറിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് പട്ടുവം കെ.പി.അബൂബക്കർ മുസല്യാർ ഉദ്ഘാടനം ചെയ്യും.എസ്.വൈ.എസ്. ജില്ലാ പ്രസിഡൻ്റ് അബ്ദുള്ളക്കുട്ടി ബാഖവി അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പേരോട് അബ്ദുൾ റഹ്മാൻ സഖാഫി അനുസ്മരണ പ്രഭാഷണവും പ്രകാശനവും നിർവ്വഹിക്കും. മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പ്രഫ.യു.സി.അബ്ദുൾ മജീദ്, എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറി ആർ.പി.ഹുസൈൻ,  ചന്ദ്രൻ തില്ലങ്കേരി, പി.പുരുഷോത്തമൻ, അബ്ദുൾകരിം ചേലേരി, അബ്ദുൾ റഷീദ് സഖാഫി, മുനവ്വീർ അമാനി, റഷീദ് നരിക്കോട്, റഷീദ് ദാരിമി, ഷാഫി ലത്തീഫി തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ അഷ്റഫ് സഖാഫി കാടാച്ചിറ, ഷറഫുദ്ദിൻ അമാനി എന്നിവർ അറിയിച്ചു.