യൂണിവേഴ്‌സിറ്റി സോഫ്റ്റ്ബോൾ : ഇരിട്ടി എം ജി കോളേജ് ചാമ്പ്യന്മാർ

യൂണിവേഴ്‌സിറ്റി സോഫ്റ്റ്ബോൾ : ഇരിട്ടി എം ജി കോളേജ് ചാമ്പ്യന്മാർ 

ഇരിട്ടി :  മഹാത്മാ ഗാന്ധി കോളേജിൽ വച്ചു നടന്ന യൂണിവേഴ്‌സിറ്റി വനിത സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇരിട്ടി എം ജി കോളേജ് ജേതാക്കളായി. വാശിയേറിയ മത്സരത്തിൽ നിർമ്മലഗിരി കോളേജിനെയാണ് എം ജി പരാജയപ്പെടുത്തിയത്. പി ആർ എൻ എസ് എസ്  കോളേജ് മട്ടന്നൂർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വനിതാ സോഫ്റ്റ്ബോൾ താരങ്ങളുടെ കായിക മികവ് ഉയർന്നുവരികയാണെന്ന് മത്സരശേഷം യൂണിവേഴ്സിറ്റി ടീം സെലക്ടേർസ് വിലയിരുത്തി. വിജയികൾക്കുള്ള സമ്മാനങ്ങൾ എം ജി കോളേജ് പ്രിൻസിപ്പൽ ഡോ. ഷിജോ എം ജോസഫ് നൽകി. മത്സരശേഷം യൂണിവേഴ്‌സിറ്റി ടീം അംഗങ്ങളെ  പ്രഖ്യാപിച്ചു. പുരുഷ വിഭാഗത്തിന്റെ മത്സരം എം ജി കോളേജ് ഗ്രൗണ്ടിൽ ഇന്ന്  നടക്കും.