കോഴിക്കോട് റോഡിൽ ആക്രമിക്കാൻ വന്ന മൂന്നുപേരെ പ്ലസ് വൺ വിദ്യാർത്ഥിനി ഒറ്റയ്ക്ക് ഇടിച്ചോടിച്ചു

കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെ ഗാന്ധി റോഡിലൂടെ നടന്നു വരുമ്പോഴാണ് കിക്ക് ബോക്സിങ് താരം കൂടിയായ നേഹക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായത്. റെയിൽവേ ക്രോസിന് സമീപം നിൽക്കുകയായിരുന്ന മൂന്ന് യുവാക്കൾ പ്രകോപനപരമായി സംസാരിക്കുകയും കൈയിൽ പിടിച്ച് സ്കൂൾ ബാഗ് തട്ടിപ്പറിക്കുകയുമായിരുന്നു.
Also Read- ‘മുന്നോട്ടേക്ക് ഒരു ചുവട്’; കാറപകടം നടന്ന് 40 ദിവസത്തിനുശേഷം ചിത്രങ്ങൾ പങ്കുവെച്ച് ഋഷഭ് പന്ത്; ആശംസകൾ നേർന്ന് താരങ്ങൾ
കൈയിൽ പിടിച്ചയാളുടെ മൂക്കിനിട്ടായിരുന്നു നേഹയുടെ ആദ്യ കിക്ക്. കൂടെ ഉണ്ടായിരുന്നവരെയും നേഹ വെറുതെ വിട്ടില്ല. നേഹയുടെ കിക്കിൽ അവരും ഓടിപ്പോയി. പിന്നീട് രക്ഷിതാക്കളേയും അധ്യാപകരേയും വിവരം അറിയിച്ച ശേഷം നടക്കാവ് പൊലീസിൽ പരാതി നൽകി.