നവീകരിച്ച ചാക്കാട് ജുമാമസ്ജിദ് ഉത്ഘാടനവും മതപ്രഭാഷണവും *മാർച്ച് 13,14,15 തീയതികളിൽ

നവീകരിച്ച  ചാക്കാട് ജുമാമസ്ജിദ് ഉത്ഘാടനവും മതപ്രഭാഷണവും *മാർച്ച് 13,14,15 തീയതികളിൽ


ഇരിട്ടി :  ചാക്കാട് മുസ്ലിം ജമാ അത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവീകരിച്ച ജുമാമസ്ജിദ് ഉത്ഘാടനവും മതപ്രഭാഷണവും മാർച്ച് 13,14,15 തീയതികളിൽ നടക്കും.

മസ്ജിദ് ഉത്ഘാടനം തിങ്കളാഴ്ച ളുഹര്‍ നിസ്കാരാനന്തരം  സമസ്ത കേരള ജംഇയ്യ ത്തുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങൾ നിർവ്വഹിക്കും.തുടർന്ന് അന്ന് രാത്രി 8മണിക്ക് ഖലീൽ ഹുദവി കാസർഗോഡ് പ്രഭാഷണം നടത്തും.
മാർച്ച്‌ 14 ചൊവ്വ രാത്രി 8മണിക്ക് ഉസ്താദ് മുനീർ ഹുദവി വിളയിൽ പ്രഭാഷണം നടത്തും. മാർച്ച്‌ 15 ബുധൻ രാത്രി 8മണിക്ക് യഹിയ ബാഖവി പുഴക്കര പ്രഭാഷണവും തുടർന്ന് 9മണിക്ക് ശൈഖുനാ ചെറുമോത്ത് ഉസ്താദിന്റെ കാർമികത്വത്തിൽ ദുആ മജ്‌ലിസും നടക്കും.