
ഷിംല: മദ്യത്തിന് ‘പശു സെസ്’ ഏര്‍പ്പെടുത്തി ഹിമാചല്‍ സര്‍ക്കാര്‍. ഒരു കുപ്പി മദ്യം വില്‍ക്കുമ്പോള്‍ പശു സെസായി പത്തു രൂപ ഈടാക്കും. മുഖ്യമന്ത്രി സുഖ്വീന്ദൻ സിങ് സുഖു അവതരിപ്പിച്ച ബജറ്റിലാണ് പ്രഖ്യാപനം. തെരുവിൽ അലയുന്ന പശുക്കൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനാകും ഈ തുക ചെലവഴിക്കുക. പുതിയ സെസിലൂടെ പ്രതിവർഷം 100 കോടി രൂപയുടെ അധികവരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
സുഖ്വീന്ദൻ സിങ് സുഖു സർക്കാർ അധികാരത്തിലേറിയശേഷമുള്ള കന്നിബജറ്റായിരുന്നു ഇന്നത്തേത്. ടൂറിസം മേഖലയ്ക്കും ഇലക്ട്രിക് വാഹന ഉപയോഗം വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായി. ഇരുപതിനായിരം വിദ്യാർത്ഥികള്‍ക്ക് സ്‌കൂട്ടര്‍ വാങ്ങുന്നതിനു വേണ്ടി 25000 രൂപ വീതം സബ്‌സിഡി നല്‍കാനും വിദ്യാഭ്യാസ മേഖലയില്‍ വിപുലമായ പദ്ധതികളുടെ പ്രഖ്യാപനവും ബജറ്റിലുണ്ട്.
കര്‍ഷകര്‍ക്ക് രണ്ടു ശതമാനം പലിശയ്ക്ക് ലോണ്‍ നല്‍കാനും പദ്ധതിയുണ്ട്. ടൂറിസം തലസ്ഥാനമാക്കി കങ്റ ജില്ലയെ വികസിപ്പിക്കുമെന്നും ബജറ്റിൽ പറയുന്നു. അടുത്ത ഒരുവർഷത്തിനുള്ള ഹെലിപോർട്ട് സംവിധാനമടക്കം ഒരുക്കി 12 ജില്ലകളെയും ബന്ധിപ്പിക്കുന്നതിന് നടപടിയെടുക്കും. സാമ്പത്തിക വളർച്ചാ നിരക്ക് 2021-22ലെ 7.6 ശതമാനത്തിൽ നിന്ന് 2022-23ൽ 6.4 ശതമാനമായി കുറഞ്ഞു.