കടുത്ത വയറുവേദനയുള്ള 26 കാരന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 56 ബ്ലേഡുകൾ

കടുത്ത വയറുവേദനയുള്ള 26 കാരന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 56 ബ്ലേഡുകൾ



ജയ്പുർ: കടുത്ത വയറുവേദനയും ഛർദിയുമായി എത്തിയ 26കാരന്‌റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 56 ബ്ലേഡുകൾ. രാജസ്ഥാനിലെ ജാലോറിലാണ് സംഭവം. കടുത്ത വയറുവേദനയും രക്തം ഛർദിക്കുകയും ചെയ്തതിനെ തുടർന്നായിരുന്ന യശ്പാൽ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സോണോ​ഗ്രഫി പരിശോധനയ്ക്ക് വിധേയമാക്കുകയും വയറിനുള്ളിലുൾപ്പെടെ നിരവധി ബ്ലേഡുകൾ കിടക്കുന്നതായി കാണുകയും ചെയ്തു. ഉടനെ തന്നെ എൻഡോസ്കോപി ചെയ്യുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.


ബ്ലേഡുകൾ വിഴുങ്ങിയതിന്റെ ഫലമായി യുവാവി‍ന്റെ കഴുത്തിൽ ഗുരുതരമായ മുറിവുകളും ശരീരമാസകലം വീക്കവും ഉണ്ടായിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ പറഞ്ഞു. ഏഴ് ഡോക്ടർമാർ മൂന്ന് മണിക്കൂർ നേരമെടുത്താണ് വയറ്റിൽ നിന്നും ബ്ലേഡുകളെല്ലാം നീക്കം ചെയ്തത്.

ബ്ലേഡുകൾ എടുത്ത് രണ്ടായി മുറിച്ച ശേഷം പാക്കറ്റോടെ വിഴുങ്ങുകയായിരുന്നു എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ഇങ്ങനെ മൂന്ന് പാക്കറ്റ് ബ്ലേഡുകളാണ് യുവാവ് വിഴുങ്ങിയത്.