പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായ്മയില്‍ പങ്കെടുത്തു: 41കാരി സഹപാഠിക്കൊപ്പം ഒളിച്ചോടി
മൊബെല്‍ ടവര്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ ഇരുവരും മലപ്പുറം ജില്ലയില്‍ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. പട്ടുവം സ്വദേശിനിയായ 41 കാരിയാണ് ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് കല്യാശേരി മാങ്ങാട്ടെ ഭര്‍തൃഗൃഹത്തില്‍ നിന്നും പോയത്.
രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും തെരച്ചില്‍ നടത്തുകയും ബന്ധുഗൃഹങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് പട്ടുവം സ്വദേശിയായ സഹോദരന്‍ കണ്ണപുരം പോലിസില്‍ എത്തി പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.