ബ്യൂട്ടിപാർലർ പെണ്‍വാണിഭം; ഡേറ്റിംഗ് സൈറ്റിന്‍റെ മറവിലും ഇടപാട്, 5 ജില്ലകളിൽ കേന്ദ്രങ്ങൾ, 'ലാവ' ഒരു മറ മാത്രം

ബ്യൂട്ടിപാർലർ പെണ്‍വാണിഭം; ഡേറ്റിംഗ് സൈറ്റിന്‍റെ മറവിലും ഇടപാട്, 5 ജില്ലകളിൽ കേന്ദ്രങ്ങൾ, 'ലാവ' ഒരു മറ മാത്രം


ഇടുക്കി: തൊടുപുഴയിൽ ബ്യൂട്ടിപാർലറിന്‍റെ മറവില്‍  അനാശാസ്യകേന്ദ്രം നടത്തിയ കോട്ടയം സ്വദേശി സന്തോഷ് പെണ്‍വാണിഭത്തിന്‍റെ ഒരുകണ്ണി മാത്രമെന്ന് പൊലീസ്. അനാശാസ്യ കേന്ദ്രത്തിന് പിന്നിലുള്ള സന്തോഷിന്‍റെ കൂട്ടാളികളെ ഉടന്‍ പിടികൂടുമെന്നാണ് പൊലീസ് നല‍്കുന്ന വിവരം. നിരവധി ഡേറ്റിംഗ് സൈറ്റുകള്‍ വഴി ടൂറിസത്തിന്‍റെ മറവില്‍  ഇവര്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര‍്ത്തനങ്ങളെകുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി

തൊടുപുഴയിലെ ലാവയെന്ന ബ്യൂട്ടിപാര്‍ലറില്‍ നടന്ന മസാജിംഗും മറ്റ് നിയമവരുദ്ധ പ്രവര്ത്തനങ്ങളുമെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. ആദ്യം ലാവയുടെ ഉടമയായ കോട്ടയം സ്വദേശി ടി.കെ സന്തോഷിന്‍റെ വിവരങ്ങളാണ് പൊലീസ് ശേഖരിച്ചത്.  പാര്‍ല്ലറില്‍ നിന്ന് കിട്ടിയ രേഖകളും പിടിയിലായ അഞ്ചുപേരും നല്‍കിയ മൊഴിയും അന്വേഷണ സംഘം വിശദമായി പരിശോധിച്ചു. ഇതോടെയാണ് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്.

ബ്യൂട്ടിപാര്‍ലറിന്‍റെ മറവില്‍ മസാജിംഗ് സെന്‍റര്‍ നടത്തിയതിന്  ജാമ്യം ലഭിക്കുന്ന നിസാരമായ കുറ്റമെന്നാണ്  എല്ലാവരും ആദ്യം  കരുതിയത്.  പക്ഷെ പരിശോധനയില്‍ സംസ്ഥാനത്താകെ വ്യാപിച്ചിരിക്കുന്ന വലിയ പെണ്‍വാണിഭ ശൃഘലയുടെ ഒരു കണ്ണിമാത്രമാണ് തൊടുപുഴയിലെ ലാവ ബ്യൂട്ടിപാര്‍ലറെന്നത് പൊലീസിന് വ്യക്തമായത്. എറണാംകുളത്ത് മൂവാറ്റുപുഴയില്‍, പത്തനംതിട്ടയിലെ  തിരുവല്ലയില്‍, കോഴിക്കോട് നടക്കാവ്, തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിലായി പല പേരുകളിലായി മസാജിംഗ് സെന്‍ററുകള്‍ പ്രവര‍്ത്തിക്കുന്ന വലിയ ശൃഘലയാണ് ഇതെന്ന് പൊലീസ് കണ്ടെത്തി.

ഇതിലെ ഒരു കണ്ണിമാത്രമാണ് തോടുപുഴയിലെ ലാവ. ഇടപാടുകാരെ കണ്ടെത്തുന്നത് സോഷ്യല്‍മീഡിയ വഴിയും വിവിധ ഡേറ്റിംഗ് ആപ്പുകള്‍ മുഖനേയുമാണെന്ന് പൊലീസ് കണ്ടെത്തി. സ്ത്രീകളെ ടൂറിസം കേന്ദ്രങ്ങളിലെത്തിച്ച് കൈമാറാനും ശൃഘലയില്‍ ആളുകളുണ്ടെന്ന് അറസ്റ്റിലായവര്‍ പൊലീസിന് മോഴി നല്‍കിയിട്ടുണ്ട്. കൂടുതല്‍ തെളിലുകള്‍ ലഭിക്കാന്‍ ലാവയുടെ ഉടമ ടികെ സന്തോഷിനെ കസ്റ്റഡിയിലെടുക്കാനാണ് ശ്രമിക്കുന്നത്. സന്തോഷ് ഒളിവിലാണ്. മൊബൈല്‍ ഫോണ‍് കേന്ദ്രീകരിച്ച്  അന്വേഷിച്ചെങ്കിലും വ്യക്തത ലഭിച്ചിട്ടില്ല. ഇയാളെ പിടികൂടിയാല്‍ കുടുതല്‍ പേരെ കുരുക്കാനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. മറ്റ് സ്ഥാപന ഉടമകളെകുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചു കഴിഞ്ഞു.