അയ്യൻകുന്നിൽ മൃഗസംരക്ഷണത്തിനും ക്ഷീര വികസനത്തിനും 86.75 ലക്ഷം രൂപയുടെ പദ്ധതിക്ക് മുൻഗണന

അയ്യൻകുന്നിൽ മൃഗസംരക്ഷണത്തിനും ക്ഷീര വികസനത്തിനും 86.75 ലക്ഷം രൂപയുടെ പദ്ധതിക്ക് മുൻഗണന


ഇരിട്ടി: അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിൽ മൃഗസംരക്ഷണത്തിനും ക്ഷീര വികസനത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള ബജറ്റിന് അംഗീകാരം നൽകി.  നടപ്പ് സാമ്പത്തിക വർഷം 86.75 ലക്ഷം രൂപ ഈ മേഖലയിൽ വിനിയോഗിക്കും. 25,33,02,329കോടി രൂപ വരവും 24,79,28,720 കോടി ചിലവും 53,73,609 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡന്റ ്‌ലിസി തോമസാണ് അവതരിപ്പിച്ചത്. കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി  മത്സ്യകൃഷിപരിപോക്ഷിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പും ജില്ലാ പഞ്ചായത്തുമായി ചേർന്ന് 37.50ലക്ഷം വിനിയോഗിക്കും.കാലിത്തീറ്റി സബ്‌സീഡിക്ക് 12 ലക്ഷവും ക്ഷീര കർഷകർക്ക് ഉത്പ്പാദന ബോണസ് അനുവദിക്കുന്നതിന് 31,00,000ലക്ഷം രൂപയും വിനിയോഗിക്കും.കന്നുകാലവികൾ, ആടുമാടുകൾ, മുട്ടക്കൊഴികുഞ്ഞുങ്ങൾ എന്നിവയുടെ വിതരണത്തിനാി 25 ലക്ഷം വിനിയോഗിക്കും.നാണ്യ വിളകൾ ഉൾപ്പെടെ എല്ലാ വിളകൾക്കും സബ്‌സീഡി നിരക്കിൽ ജൈവ വളം നൽകുന്നതിന് 30 ലക്ഷം വകയിരുത്തി.എല്ലാ വിഭാഗങ്ങൾക്കും ഭവന നിർമ്മാണത്തിനും ഭവന നവീകരണത്തിനുമായി ഒരു കോടി രൂപയും നീക്കിവെച്ചു.കുടിവെള്ളത്തിനും ജല സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി നടപ്പ് വർഷം 43 ലക്ഷവും വിനിയോഗിക്കും.പുതിയ റോഡുകളുടം നിർമ്മാണം , നവീകരണം എന്നിവയ്ക്കായി 2.68 കോടി മാറ്റി വെച്ചു. അങ്ങാടിക്കടവ്, കരിക്കോട്ടരി പി.എച്ച്.സികൾ, മുണ്ടായാംപറമ്പ്, അങ്ങാടിക്കടവ് ആയുർവേദ ഡിസ്‌പെൻസറി, രണ്ടാം കടവ് ഹോമിയോ ആസ്പത്രി എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങളും മരുന്നുകളും വാങ്ങുന്നതിനും മുൻന്തിയ പരിഗണന നൽകി.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ഛൻ പൈമ്പള്ളിക്കുന്നേൽ, സെക്രട്ടറി വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.ശോഭ, മേരി റെജി,പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി അംഗങ്ങളായ മിനി വിശ്വനാഥൻ,ബീന റോജസ്, സിന്ധു ബെന്നി, അംഗങ്ങളായ ജോസ് എ വൺ, സിബി വാഴക്കാല, സീമ സനേജ്, സജി മച്ചത്താനി, ഐസക്ക് ജോസഫ്, ഫിലോമിന മാണി, ജോസഫ് വട്ടുകുളം,സെലീന ബിനോയി, ബിജോയി പ്ലാത്തോട്ടം എന്നിവർ സംസാരിച്ചു.