തോക്കുമായി യുവാവിന്റെ കവർച്ചാ ശ്രമം, വീട്ടമ്മ ബഹളം വച്ചു, പ്രതി കുടുങ്ങി

തോക്കുമായി യുവാവിന്റെ കവർച്ചാ ശ്രമം, വീട്ടമ്മ ബഹളം വച്ചു, പ്രതി കുടുങ്ങി 


പാലക്കാട് : മണ്ണാർക്കാട് തച്ചമ്പാറയിൽ തോക്കുമായി യുവാവിന്റെ കവർച്ചാ ശ്രമം. വീട്ടിൽ കയറി മോഷണത്തിന് ശ്രമിച്ച പാലക്കാട് സ്വദേശി ജാഫറാലി അറസ്റ്റിലായി. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. മുള്ളത്ത് പാറയിലെ ഒരു വീട്ടിൽ ജാഫറാലി കയറി. തോക്കു ചൂണ്ടി. സ്വർണവും പണവും ആവശ്യപ്പെട്ടു. ഇതോടെ വീട്ടമ്മ ബഹളം വച്ചു. നാട്ടുകാർ ഓടിക്കൂടി. ഇറങ്ങിയോടാൻ ശ്രമിച്ച പ്രതിയെ കീഴ്പ്പെടുത്തി. കല്ലടിക്കോട് പൊലീസ് എത്തിയാണ് കള്ളനെ കൊണ്ട് പോയത്. ഇയാളിൽ നിന്ന് മറ്റുചില മാരകായുധങ്ങൾ കൂടി കണ്ടെടുത്തു.