അങ്കമാലിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞുവീണ് രണ്ട് മരണം

അങ്കമാലിയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞുവീണ് രണ്ട് മരണം


എറണാകുളം: വീട് നിര്‍മ്മാണത്തിനിടെ സ്ലാബ് തലയില്‍ വീണ് രണ്ട് പേര്‍ മരിച്ചു. ഇന്ന് രാവിലെ 8:45ന് കറുകുറ്റിയില്‍ നിര്‍മ്മാണം നടക്കുന്ന വീടിന്റെ സണ്‍ ഷെയ്ഡ് വാര്‍ക്കുന്നതിന്റെ ഇടയില്‍ ആണ് മൂന്ന് പേരുടെ തലയില്‍ സ്ലാബ് വീണത്. മൂന്ന് പേരെയും അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ എത്തിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി അലി ഹസന്‍ (31) വഴിമദ്ധ്യേ മരണപ്പെട്ടു. അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്ന മുരിങ്ങൂര്‍ കവലക്കാട്ട് വീട്ടില്‍ ജോണി അന്തോാണി(51) ആശുപത്രിയില്‍ വെച്ചും മരണമടഞ്ഞു.

അപകടത്തില്‍ പരിക്കേറ്റ പശ്ചിമ ബംഗാള്‍ സ്വദേശിയായ കല്ലു (30) ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുന്നു.പരിശോധന ഫലങ്ങള്‍ കിട്ടിയതിനു ശേഷമേ കൂടുതല്‍ പറയാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു