കൊല്ലത്തെ സംഘടനാനേതാവിന്റെ റേഷൻകട സസ്പെൻഡ് ചെയ്ത സപ്ലൈ ഓഫീസറെ വയനാട്ടിലേക്ക് സ്ഥലംമാറ്റി

: റേഷൻ എംപ്ലോയീസ് ഫെഡറേഷൻ നേതാവിന്റെ റേഷൻകട സസ്പെൻഡ് ചെയ്ത സപ്ലൈ ഓഫീസറെ വയനാട്ടിലേക്ക് സ്ഥലം മാറ്റി ഭക്ഷ്യസുരക്ഷാവകുപ്പ്. കുന്നത്തൂർ താലൂക്ക് സപ്ലൈ ഓഫീസർ സുജ ടി.ഡാനിയേലിനെ വയനാട് ജില്ലാ സി.ഡി.ആർ.സി. അസിസ്റ്റന്റ് രജിസ്ട്രാറായയാണ് സ്ഥലംമാറ്റം.
കട സസപെൻഡ് ചെയ്ത ദിവസം വൈകീട്ടുതന്നെ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് സുജയെ തിരുവനന്തപുരത്തേക്കു വിളിപ്പിച്ച് വിശദീകരണം തേടിയിരുന്നു. സുജ ഒഴിയുന്നതിനുമുമ്പുതന്നെ പുതിയ താലൂക്ക് സപ്ലൈ ഓഫീസറായി ജെ.ശ്രീജിത്ത് വ്യാഴാഴ്ച ചുമതലയേൽക്കുകയും ചെയ്തു. എന്നാൽ തിടുക്കത്തിൽ പ്രാഥമിക അന്വേഷണംപോലും നടത്താതെയുള്ള സ്ഥലംമാറ്റത്തിൽ ജീവനക്കാർക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ഭക്ഷ്യധാന്യശേഖരത്തിൽ വൻ കുറവ് കണ്ടെത്തിയതിനെ തുടർന്ന് 13-നാണ് പോരുവഴി ഇടയ്ക്കാട് 21-ാംനമ്പർ കട സസ്പെൻഡ് ചെയ്തത്. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷൻ ചെയർമാൻ കെ.വി.മോഹൻകുമാറിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥൻ റേഷൻകട സന്ദര്‍ശിക്കാൻ എത്തുന്ന സമയങ്ങളിലെല്ലാം കട അടഞ്ഞുക്കിടക്കുകയായിരന്നു