ഭാര്യവീട്ടുകാരോട് സ്വർണം ആവശ്യപ്പെട്ട യുവാവ് ഇലക്ട്രിക് പോസ്റ്റിന് മുകളിൽ കയറി

ഭാര്യവീട്ടുകാരോട് സ്വർണം ആവശ്യപ്പെട്ട യുവാവ് ഇലക്ട്രിക് പോസ്റ്റിന് മുകളിൽ കയറി


ഭാര്യവീട്ടുകാരോട് സ്വർണം നൽകണമെന്ന് ആവശ്യപ്പെട്ട് യുവാവ് ഇലക്ട്രിക് പോസ്റ്റിന് മുകളിൽ കയറിയത് പരിഭ്രാന്തി പരത്തി. വിവാഹത്തിന് സ്വർണമോ മറ്റ് സമ്മാനങ്ങളോ ഭാര്യവീട്ടുകാർ നൽകിയിട്ടില്ലെന്നും, അത് നൽകാതെ താഴെ ഇറങ്ങില്ലെന്നും പറഞ്ഞാണ് യുവാവ് ഇലക്ട്രിക് പോസ്റ്റിന് മുകളിൽ നിലയുറപ്പിച്ചത്. തെലങ്കാനയിലെ മേദക് മുനിസിപ്പൽ പരിധിയിലെ ഗാന്ധി നഗറിലെ 18-ാം വാർഡിലാണ് സംഭവം.

ശേഖർ എന്ന യുവാവാണ് സ്വർണം നൽകണമെന്ന് ആവശ്യപ്പെട്ട് ഇലക്ട്രിക് പോസ്റ്റിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. 12 വർഷം മുമ്പ് ശേഖർ ഒരു യുവതിയുമായി പ്രണയത്തിലാവുകയും അവളെ വിവാഹം കഴിക്കുകയും ചെയ്തു. യുവതിയുടെ വീട്ടുകാരുടെ സമ്മതമില്ലാതെയാണ് വിവാഹം നടത്തിയത്. അതുകൊണ്ടുതന്നെ വിവാഹ സമ്മാനമായി പണമോ സ്വർണമോ ലഭിച്ചിട്ടില്ല.

പിന്നീട് ശേഖർ ഭാര്യവീട്ടുകാരുമായി അടുപ്പത്തിലായി. അതിനിടെ വിവാഹ സമ്മാനം ലഭിക്കണമെന്ന ആഗ്രഹം ശേഖർ ഭാര്യയോട് പ്രകടിപ്പിച്ചു. ഈ വിവരം വീട്ടുകാരെ അറിയിച്ചെങ്കിലും അവിടെനിന്ന് ഒന്നും ലഭിച്ചില്ല. ഇതോടെയാണ് ഇലക്ട്രിക് പോസ്റ്റിന് മുകളിൽ കയറി പ്രതിഷേധിക്കാൻ ശേഖർ തീരുമാനിച്ചത്.