
ദോഹ: ശൈഖ് മുഹമ്മദ് ബിന്‍ അബ്‍ദുറഹ്‍മാന്‍ അല്‍ ഥാനി ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‍ത് അധികാരമേറ്റു. അമീരി ദിവാനില്‍ വെച്ച് ചൊവ്വാഴ്ച രാവിലെയാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ മുന്നില്‍ വെച്ചാണ് പുതിയ പ്രധാനമന്ത്രി അധികാരമേറ്റത്. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്‍ദുല്ല ബിന്‍ ഹമദ് അല്‍ ഥാനിയും സ്ഥാനാരോഹണ ചടങ്ങല്‍ പങ്കെടുത്തു.
മുന്‍ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്‍ദുല്‍ അസീസ് അല്‍ ഥാനിയുടെ രാജി നേരത്തെ അമീര്‍ സ്വീകരിച്ചിരുന്നു. ഇത് സംബന്ധിച്ച രാജകീയ ഉത്തരവും പുറത്തിറങ്ങി. തൊട്ടുപിന്നാലെ അമീര്‍ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചുകൊണ്ട് ഉത്തരവിടുകയായിരുന്നു. ഇന്ന് അധികാരമേറ്റ പുതിയ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്‍ദുറഹ്‍മാന്‍ അല്‍ ഥാനി നേരത്തെ ഖത്തറിന്റെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്നു.