കൊട്ടിയൂർ ചപ്പമലയിൽ വാറ്റുചാരായം പിടികൂടി ചപ്പമല സ്വദേശി റിമാൻ്റിൽ

കൊട്ടിയൂർ ചപ്പമലയിൽ വാറ്റുചാരായം പിടികൂടി ചപ്പമല സ്വദേശി റിമാൻ്റിൽ

കൊട്ടിയൂർ ചപ്പമലയിൽ നിന്ന് പേരാവൂർ എക്സൈസ് അഞ്ചു ലിറ്റർ ചാരായം പിടികൂടി. ചപ്പമല കുരിശുപള്ളി സ്വദേശി നങ്ങിണിവീട്ടിൽ പ്രിൻസൺ (46 ) നാണ് ചാരായവുമായി അറസ്റ്റിലായത്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ ഈ മാസം 29 വരെ റിമാന്റ് ചെയ്തു.

എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡ് അംഗം പ്രിവൻ്റീവ് ഓഫീസർ എം പി സജീവനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ചാരായം പിടികൂടിയത്.

പ്രിവൻ്റീവ് ഓഫീസർ എം പി സജീവന്റെ നേതൃത്വത്തിൽ പ്രവന്റീവ് ഓഫീസർ പി.സി. വാസുദേവൻ, പ്രവന്റീവ് ഓഫീസർ ഗ്രേഡ് ബാബുമോൻ ഫ്രാൻസിസ് , സിവിൽ എക്സൈസ് ഓഫീസർമാരായ പി.വിജയൻ, സന്തോഷ് കൊമ്പ്രാങ്കണ്ടി, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീജ കാവളാൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.