ഉറങ്ങിക്കൊണ്ടിരുന്ന യാത്രക്കാരിയുടെ തലയിൽ മൂത്രമൊഴിച്ച ടിടിഇയെ റെയിൽവേ സർവീസിൽ നിന്ന് പുറത്താക്കി

ഉറങ്ങിക്കൊണ്ടിരുന്ന യാത്രക്കാരിയുടെ തലയിൽ മൂത്രമൊഴിച്ച ടിടിഇയെ റെയിൽവേ സർവീസിൽ നിന്ന് പുറത്താക്കി


മദ്യലഹരിയിൽ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ ടിടിഇയെ സർവീസിൽ നിന്ന് പുറത്താക്കി. കൊൽക്കത്തയിൽ നിന്ന് പുറപ്പെടുന്ന അകൽ തക്ത് എക്സ്പ്രസ്സിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന മുന്ന കുമാർ എന്നയാളാണ് യാത്രക്കാരിയുടെ തലയിൽ മൂത്രമൊഴിച്ചത്.

ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാർത്ത പുറത്തു വന്നതിനു പിന്നാലെയാണ് ദ്രുതഗതിയിൽ മുന്ന കുമാറിനെ പിരിച്ചുവിട്ടതായി റെയിൽവേ മന്ത്രി അശ്വിനി വൈശ്ണവ് അറിയിച്ചത്. സംഭവ സമയത്ത് മുന്ന കുമാർ ഡ്യൂട്ടിയിലായിരുന്നില്ല. മാത്രമല്ല ഇയാൾ മദ്യപിച്ചിട്ടുമുണ്ടായിരുന്നു.ഇത്തരം പ്രവർത്തികൾ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് മുന്ന കുമാറിനെ പുറത്താക്കിക്കൊണ്ടുള്ള സർക്കുലർ ട്വീറ്റ് ചെയ്ത് റെയിൽവേ മന്ത്രി വ്യക്തമാക്കി.

അകൽ തക്ത് എക്സ്പ്രസ്സിലെ A1 കോച്ചിൽ ഞായറാഴ്ച്ച അർധരാത്രി ഉറങ്ങിക്കിടന്ന യാത്രക്കാരിക്കുമേലാണ് ടിട‌ിഇ മൂത്രമൊഴിച്ചത്. യാത്രക്കാരിയുടെ ഭർത്താവും റെയിൽവേ ഉദ്യോഗസ്ഥനാണെന്നാണ് റിപ്പോർട്ട്.

രാത്രി സ്ത്രീയുടെ നിലവിളി കേട്ടാണ് സഹയാത്രക്കാർ ഉണർന്നത്. മൂത്രമൊഴിച്ചയാളെ സ്ത്രീ പിടികൂടുകയും ചെയ്തിരുന്നു. ട്രെയിൻ ചാർബാഗ് സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവേ പൊലീസിന് കൈമാറി. ഇയാളെ ജുഡ‍ീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.