അടയാളം കൊടുക്കല്‍ ചടങ്ങ് നടത്തി

അടയാളം കൊടുക്കല്‍ ചടങ്ങ് നടത്തി
ഇരിട്ടി: വട്ട്യാംതോട് അമ്പലപറമ്പ് ശ്രീ ശാസ്തപ്പന്‍ ക്ഷേത്ര തിറ മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന തീ ചാമുണ്ഡി തെയ്യക്കോലം ധരിക്കുന്ന 15 കാരന്‍ വൈഷ്ണവിനുള്ള അടയാളപ്പെടുത്തല്‍ ചടങ്ങ് കീഴൂര്‍ വട്ടാരക്കണ്ടി ക്ഷേത്രാങ്കണത്തില്‍ വച്ച് നടന്നു. ക്ഷേത്രം തന്ത്രി അശോകന്‍ സ്വാമിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ  കീഴൂരിടം ഭുവനദാസന്‍ വാഴുന്നവര്‍ അടയാളം നല്‍കി വൈഷ്ണവിനെ ചുമതലപ്പെടുത്തി.  ഇരിട്ടി സി ഐ കെ. ജെ. ബിനോയി വിശിഷ്ഠാതിഥിയായി. നാട്ടുകാരും ചടങ്ങില്‍ സംബന്ധിച്ചു. കീഴൂരിടം ജന്മാവകാശിയും തെയ്യം കലാകാരനുമായ  അനീഷ് പെരുമലയന്റെ മകനാണ് വൈഷ്ണവ്. അമ്മ: വിജിത. സഹോദരി: അഞ്ചിത, മീനാക്ഷി. വൈഷ്ണവ് കടത്തുംകടവ് സെന്റ്‌ ജോണ്‍സ് ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വിദ്യാർത്ഥിയാണ്.