കണ്ണൂർ വിമാനത്തവളത്തിൽ യാത്രക്കാരിൽ നിന്നും സ്വർണ്ണവും വിദേശ കറൻസിയും പിടികൂടി

 കണ്ണൂർ വിമാനത്തവളത്തിൽ യാത്രക്കാരിൽ നിന്നും സ്വർണ്ണവും വിദേശ കറൻസിയും പിടികൂടി

മട്ടന്നൂർ: അന്താരാഷ്ട്ര വിമാനതാവളത്തിലെത്തിയ യാത്രക്കാരിൽ നിന്നും ഒരു കോടി 13 ലക്ഷത്തിൻ്റെ സ്വർണ്ണവും 30,0 00 യു.എ.ഇ ദിർഹവും ( 6, 69,000 രൂപ ) കസ്റ്റംസ് പരിശോധനയിൽപിടികൂടി. അബുദാബിയിൽ നിന്നെത്തിയതൃശൂർ പുന്നയൂർ സ്വദേശി യൂസഫ് പട്ടക്കര പുരക്കലിൽ
നിന്ന് 54, 27,900 രൂപ വിലമതിക്കുന്ന 978 ഗ്രാം സ്വർണ്ണവും, അബുദാബിയിൽ നിന്നെത്തിയകോഴിക്കോട് നാദാപുരം സ്വദേശി പെരുവണ്ണൂർ റഹീസിൽ നിന്ന് 58,49,700 രൂപ വിലമതിക്കുന്ന 1054 ഗ്രാം സ്വർണ്ണവുമാണ് പിടികൂടിയത്. കസ്റ്റംസ് പരിശോധനയിൽ ഷാർജയിൽ നിന്നെത്തിയ കുടുരെ കാരന്തസെയ്ദാലി അബ്ദുൾ റഹ്മാനിൽ നിന്ന് ബാഗിൽ സൂക്ഷിച്ച 30,000 യു.എ.ഇ ദിർഹവുമാണ് പിടികൂടിയത്.പരിശോധനയിൽ അസി.കമ്മീഷണർ ഇ.വി.ശിവരാമൻ, സൂപ്രണ്ട്മാരായ കൂവൻപ്രകാശൻ, ഗീതാകുമാരി, ഇൻസ്പെക്ടർമാരായ രാംലാൽ, സിലീഷ്, നിവേദിത, ഹെഡ് ഹവിൽദാർ ഗിരീഷ്, സ്റ്റാഫ് അംഗങ്ങളായ പവിത്രൻ, ശിശിര എന്നിവരും ഉണ്ടായിരുന്നു.