മലയോരത്തെ സഹകരണ ബാങ്കുകളെ കശാപ്പ് ചെയ്യാൻ സി പി എമ്മിനെ അനുവദിക്കില്ല : കെ. സുധാകരൻ എം പി

മലയോരത്തെ  സഹകരണ ബാങ്കുകളെ  കശാപ്പ് ചെയ്യാൻ സി പി എമ്മിനെ  അനുവദിക്കില്ല : കെ. സുധാകരൻ എം പി

ഇരിട്ടി: മലയോരത്തെ  സഹകരണ ബാങ്കുകളെ  കശാപ്പ് ചെയ്യാൻ സി പി എമ്മിനെ  അനുവദിക്കില്ലെന്ന് കെ. സുധാകരൻ എം പി പറഞ്ഞു. മാർച്ച് 25 ന് നടക്കുന്ന ആനപ്പന്തി സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് യു ഡി എഫ്  കൺവെൻഷൻ അങ്ങാടിക്കടവിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകരൻ. നരേന്ദ്ര മോദി അദാനിക്ക് ചെയ്ത് കൊടുക്കുന്ന സഹായങ്ങൾ പോലെ തന്നെയാണ് കരിവന്നൂർ ബാങ്ക് കൊള്ള ചെയ്ത സി.പി.എം നേതാക്കൾക്കും പിണറായി സർക്കാർ സഹായം ചെയ്തുകൊടുക്കുന്നത്.  മലയോരത്തെ ഓരോ കോൺഗ്രസുകാരന്റെയും വിയർപ്പായ ആനപ്പന്തി സർവ്വീസ് സഹകരണ ബാങ്ക് ഒരു കാരണവശാലും സി പി എമ്മിന് കൊള്ള നടത്താൻ  വിട്ടു കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജെയ്സൻ കാരക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി  പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ്, അഡ്വ. സണ്ണി ജോസഫ് എം.എൽ.എ., അഡ്വ: റോജസ് സെബാസ്‌റ്റ്യൻ, കെ. വി. റഷീദ്, വി.ടി.തോമസ്, കെ.വേലായുധൻ, ബെന്നി തോമസ്, ലിസി ജോസഫ്, ഡെയ്സി മാണി, അഡ്വ.ജെയ്സൺ തോമസ്, കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ , ബെന്നി ഫിലിപ്പ്, അഡ്വ. മനോജ് എം. കണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു.