കൃഷിയിടത്തിൽ കാട്ടുപന്നി ആക്രമണത്തിൽ വയോധികന് പരിക്ക്

കൃഷിയിടത്തിൽ കാട്ടുപന്നി ആക്രമണത്തിൽ വയോധികന് പരിക്ക്ഇരിട്ടി: കൃഷിയിടത്തിൽ ജോലിക്കിടെ  കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. കടത്തുംകടവ് പുതുശ്ശേരിയിലെ
മുണ്ടപ്ലാക്കൽ രവീന്ദ്രൻ (68) നാണ്പരിക്ക് പറ്റിയത്.  പുതുശ്ശേരിയിൽ വീടിനു സമീപത്തെ കൃഷിയിടത്തിൽ വെച്ചാണ്  രവീന്ദ്രനെ കാട്ടുപന്നി ആക്രമിക്കുന്നത്. കാൽമുട്ടിന് പരിക്കേറ്റ രവീന്ദ്രനെ ഇരിട്ടിയിലെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശം കൂടിയാണ്. കൃഷി വകുപ്പിൽ നിന്ന് വിരമിച്ച  രവീന്ദ്രൻ മറ്റ് കൃഷിയുമായി ജീവിതം മുന്നോട്ട് കൊണ്ട് പോവുകയാണ്. വാഴത്തോട്ടത്തിൽ വച്ച് രവീന്ദ്രന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രവീന്ദ്രനെ  ആംബുലൻസിൽ  ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.