മമതാമാജിക് മേഘാലയയിലും ബിജെപിയ്ക്ക് തലവേദന ; തൃണമൂല്‍ മുന്നിലേക്ക് കയറുന്നു, ത്രിപുരയില്‍ സിപിഎം കോണ്‍ഗ്രസ് സഖ്യവും മുന്നേറുന്നു

മമതാമാജിക് മേഘാലയയിലും ബിജെപിയ്ക്ക് തലവേദന ; തൃണമൂല്‍ മുന്നിലേക്ക് കയറുന്നു, ത്രിപുരയില്‍ സിപിഎം കോണ്‍ഗ്രസ് സഖ്യവും മുന്നേറുന്നു


ന്യൂഡല്‍ഹി: ഇന്ത്യ ആകാംഷയോടെ ഉറ്റുനോക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ മേഘാലയ നിര്‍ണ്ണായകമാകുന്നു. ബംഗാളില്‍ ബിജെപിയ്ക്ക് തലവേദനയായി മാറിയ മമതാമാജിക് മേഘാലയയിലും. ആദ്യ ഫലസൂചനകള്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ തൃണമൂല്‍ 16 സീറ്റുകളില്‍ മുന്നില്‍.

മേഘാലയയിലെ കരുത്തരായ എന്‍പിപിയെയും ബിജെപിയേയും മറികടന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റക്കക്ഷിയായി ഉയരുന്നത്. 16 സീറ്റുകളില്‍ എന്‍പിപിയും എട്ട് സീറ്റുകളില്‍ ബിജെപിയും മുന്നിട്ടു നില്‍ക്കുകയാണ്. മറ്റുള്ളവര്‍ 19 സീറ്റുകളില്‍ മുന്നിലും നില്‍ക്കുന്നു. മേഘാലയയില്‍ തൃണമൂല്‍ മുന്നിലെത്തുന്നത് തിരിച്ചടിയാകുക ബിജെപിയ്ക്ക് ആയിരിക്കും.

കൂടുതല്‍ മെച്ചപ്പെടുന്ന നിലയിലേക്ക് തൃണമൂല്‍ മാറിയാല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് അവര്‍ സര്‍ക്കാരുണ്ടാക്കും. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ കഴിയാതെ പോയാല്‍ എന്‍പിപി യുമായി സഖ്യമുണ്ടാക്കിയും തൃണമൂലിന് സര്‍ക്കാരുണ്ടാക്കാം. രണ്ടായാലും ബിജെപി പുറത്താകും.

അതേസമയം ത്രിപുരയിലും ബിജെപിയുടെ സീറ്റുകളില്‍ കുറവ് വരികയാണ്. തിപ്രമോത്ത 11 സീറ്റുകളില്‍ മുന്നിലാണ്. സിപിഎം - കോണ്‍ഗ്രസ് സഖ്യം മുന്നിലേക്ക് കകയറുകയാണ്. ഇവിടെ ഇവര്‍ 14 സീറ്റുകളില്‍ നില്‍ക്കുന്നുണ്ട്. ബിജെപി 35 സീറ്റുകളില്‍ മാത്രമാണ് മുന്നിലുള്ളത്. നാഗാലാന്റില്‍ ബിജെപി ഉള്‍പ്പെടുന്ന നോര്‍ത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയന്‍സ് 49 സീറ്റില്‍ മുന്നിലാണ്.