തിരുവനന്തപുരത്ത്ഓ ടിക്കൊണ്ടിവരുന്ന കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു

 തിരുവനന്തപുരത്ത്ഓ ടിക്കൊണ്ടിവരുന്ന കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു


തിരുവനന്തപുരം: ചിറയില്‍കീഴില്‍ ഓടിക്കൊണ്ടിവരുന്ന കെഎസ്ആര്‍ടിസി ബസിനു തീപിടിച്ചു. ഇന്ന ഉച്ചയോടെയാണ് സംഭവം. ബസില്‍ നിന്ന് പുക വരുന്നത് കണ്ട് ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരെ ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തീ ആളിപ്പടര്‍ന്നത്. ഉടന്‍തന്നെ ഡ്രൈവറും കണ്ടക്ടറും സമീപത്തുള്ള കടകളില്‍ എത്തി അപകടവിവരം അറിയിക്കുകയും ഹോട്ടലുകളിലെ ഗ്യാസ് ഉപയോഗം നിര്‍ത്തിക്കുകയും ചെയ്തു.

ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു