മൂന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥികൾ ഇടുക്കിയിൽ പുഴയിൽ മുങ്ങിമരിച്ചു; അപകടത്തിൽപ്പെട്ടത് വിനോദയാത്രാസംഘം

സ്കൂളിൽ നിന്നും മാങ്കുളത്ത് വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിൽപ്പെട്ട വിദ്യാർത്ഥികളാണ് കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ അപകടത്തിൽ പെട്ടത്. അങ്കമാലി സ്കൂളിൽ നിന്നുള്ള 30 ഓളം വിദ്യാർഥികളും അധ്യാപകരും അടക്കമുള്ള സംഘമാണ് മാങ്കുളത്ത് വിനോദയാത്രക്ക് എത്തിയത്. ഇതിൽ അഞ്ച് കുട്ടികളാണ് കുളിക്കാനായി പുഴയിൽ ഇറങ്ങിയത്.
അഞ്ചു കുട്ടികളും ചുഴിയിൽ അകപ്പെട്ടു. ഇതിൽ രണ്ടു കുട്ടികളെ രക്ഷിക്കാനായി. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ മൂന്നു കുട്ടികളെ ഉടൻ തന്നെ അടിമാലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.