ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിന് ഗ്രീന്‍ലീഫ് ഒരു ലക്ഷം രൂപ കൈമാറി

ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിന് ഗ്രീന്‍ലീഫ് ഒരു ലക്ഷം രൂപ കൈമാറി
ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിന് ഗ്രീന്‍ലീഫ് അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി ഒരു ലക്ഷം രൂപ കൈമാറി. ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിലുള്ള കനിവ് കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 21 മുതല്‍ ജനുവരി 8 വരെ നടത്തിയ ഇരിട്ടി പുഷ്‌പോത്സവ വിജയത്തിന്റെ ഭാഗമായുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഡയാലിസിസ് സെന്ററിലേക്ക് സാമ്പത്തിക സഹായം കൈമാറിയത്.
ഗ്രീന്‍ലീഫ് സെക്രട്ടറി പി.അശോകന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.ശ്രീലതയ്ക്ക് ചെക്ക് കൈമാറി. നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി.ഉസ്മാന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.രാജേഷ്, നഗരസഭാ സ്ഥിരസമിതി അധ്യക്ഷരായ പി.കെ.ബള്‍ക്കീസ്, എ.കെ.രവീന്ദ്രന്‍, കെ.സോയ, കെ.സുരേഷ്, ടി.കെ.ഫസീല, അംഗങ്ങളായ വി.പി.അബ്ദുള്‍ റഷീദ്, എ.കെ.ഷൈജു, പി.ഫൈസല്‍, സെക്രട്ടറി രാഗേഷ് പാലേരിവീട്ടില്‍, ക്ലീന്‍സിറ്റി മാനേജര്‍ പി.മോഹനന്‍, ഗ്രീന്‍ലീഫ് വൈസ് ചെയര്‍മാന്‍മാരായ സി.ബാബു, പി.വി.ബാബു, നിര്‍വാഹകസമിതി അംഗം അബു ഉവ്വാപ്പള്ളി എന്നിവര്‍ പങ്കെടുത്തു.