കാപികോ റിസോര്‍ട്ട് പൂര്‍ണ്ണമായും പൊളിക്കണമെന്ന് സുപ്രീം കോടതി

കാപികോ റിസോര്‍ട്ട് പൂര്‍ണ്ണമായും പൊളിക്കണമെന്ന് സുപ്രീം കോടതി

തീരദേശനിയമം ലംഘിച്ച് നിര്‍മ്മിച്ച ആലപ്പുഴയിലെ കാപികോ റിസോര്‍ട്ട് മാര്‍ച്ച് 28നകം പൊളിച്ച് നീക്കണമെന്ന് സുപ്രീം കോടതി. പൂര്‍ണ്ണമായും പൊളിച്ചു നീക്കിയില്ലെങ്കില്‍ കോടതിലക്ഷ്യ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ്.വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു

തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള കെട്ടിടങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് കര്‍ശന മുന്നറിയിപ്പ് നല്‍കിയ സുപ്രീംകോടതി കെട്ടിടം എത്രയും പെട്ടെന്ന് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടു. ഇരുപത്തിയെട്ടാം തീയ്യതിക്കുള്ളില്‍ പൂര്‍ണമായും പൊളിച്ചു നീക്കണമെന്ന് നേരത്തെ നല്‍കിയ നിര്‍ദേശം സുപ്രീംകോടതി ഇന്നും ആവര്‍ത്തിച്ചു. പൊളിക്കല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് വെള്ളിയാഴ്ചക്കകം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു . അടുത്ത തിങ്കളാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.

54 വില്ലകളും പൊളിച്ച് നീക്കിയെന്നും പ്രധാന കെട്ടിടം മാത്രമേ ഇനി പൊളിക്കാന്‍ ഉള്ളെവുമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.തീരപരിപാലന നിയമം ലംഘനം ചുണ്ടികാട്ടി മത്സ്യത്തൊഴിലാളികള്‍ നടത്തിയ നിയമ പോരാട്ടത്തിനൊവിലാണ് റിസോര്‍ട്ട് പൊളിക്കണമെന്ന് 2020 ജനുവരിയില്‍ സുപ്രീംകോടതി ഉത്തരവിട്ടത്. കൊവിഡ് കാരണം വൈകിയ പൊളിക്കല്‍ നടപടി ,2022 സെപ്റ്റംബര്‍ 15 നാണ് ആരംഭിച്ചത്.