കെ എസ് ഇ ബി കരാർ ജീവനക്കാരൻ ജോലിക്കിടെ പോസ്റ്റിൽ നിന്നും വീണു മരിച്ചു

കെ എസ് ഇ ബി കരാർ ജീവനക്കാരൻ ജോലിക്കിടെ പോസ്റ്റിൽ നിന്നും വീണു മരിച്ചു

ഇരിട്ടി: കെ എസ് ഇ ബി കരാർ ജീവനക്കാരൻ ജോലിക്കിടെ ഇലക്ട്രിക് പോസ്റ്റിൽ നിന്നും വീണു മരിച്ചു.കെ എസ് ഇ ബി കരാർ ജീവനക്കാരൻ.
കൂത്തുപറമ്പ് നീർവേലിയിലെ കപ്പണക്കണ്ടി ഹൗസിൽ എം.റിലീഷ് (40) ആണ് ജോലിക്കിടെ വീണു മരണപ്പെട്ടത്. 

ഇന്ന് രാവിലെ കണ്ണൂർ തയ്യിൽ വെച്ചായിരുന്നു സംഭവം.ജോലി ചെയ്യുന്നതിനിടെ ഇലക്ട്രിക് പോസ്റ്റിൽ നിന്നും താഴേ വീഴുകയായിരുന്നു. 

ഉടൻആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കണ്ണൂർഗവ.മെഡി.കോളജ്ആശുപത്രിയിലേക്ക് മാറ്റി. 

ഏറെക്കാലം ഇരിട്ടിയിൽ കേബിൾ ടി.വി ഓപ്പറേറ്ററായി റിലേഷ് ജോലി ചെയ്തിരുന്നു.

പരേതനായ പെരുമ്പൊയിൽ.ഗംഗാധരൻ്റേയും എം വസന്തയുടെയും മകനാണ്.

ഭാര്യ:നിരോഷ.
ഏക മകൻ: ധ്യാൻ കൃഷ്ണ.
സഹോദരി: റിജിന.