വിശപ്പുരഹിത ഇരിട്ടി പദ്ധതി കെട്ടിട നിർമ്മാണത്തിൻ്റെ തറക്കല്ലിടൽ ചടങ്ങ് നടത്തി

വിശപ്പുരഹിത ഇരിട്ടി പദ്ധതി  കെട്ടിട നിർമ്മാണത്തിൻ്റെ തറക്കല്ലിടൽ ചടങ്ങ് നടത്തി



ഇരിട്ടി: ഇരിട്ടി പോലീസ്, ജെ സി ഐ ഇരിട്ടി, ഇരിട്ടി പൗരാവലി എന്നിവ ചേർന്ന്  നടപ്പിലാക്കുന്ന വിശപ്പുരഹിത ഇരിട്ടി പദ്ധതിയുടെ ഭാഗമായി ഭക്ഷണ ശേഖരണത്തിനുള്ള കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തിയുടെ തറക്കല്ലിടൽ കർമ്മം ഇരിട്ടി ഡി വൈ എസ് പി  സജേഷ് വാഴാളപ്പിൽ നിർവ്വഹിച്ചു. ജെ സി ഐ  പ്രസിഡൻ്റ് എൻ.കെ. സജിൻ അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി എസ് എച്ച് ഒ കെ.ജെ.  ബിനോയ്, എസ് ഐ മാരായ ജോഷി അഗസ്റ്റിൻ, ടി.ജി.  അശോകൻ, രാജേഷ്, അഡ്വ. കെ.കെ. മാത്യു, വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മറ്റിയംഗം ഒ. വിജേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് റജി തോമസ്, എ.എം. ബിജോയ്, പ്രമോദ് കുമാർ, ബിജു കുറുമുട്ടം, കൃഷ്ണദാസ്, ജിതിൻ, നവനീത്, പ്രസാദ്, ജോളി, മറ്റ് പോലീസ് ഉദ്യോഗസ്ഥർ, ജെ സി ഐ  ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മിച്ചം വരുന്ന ഭക്ഷണം ശേഖരിച്ച് പാവങ്ങൾക്ക് സഹായകരമാകുന്ന രീതിയിൽ ശാസ്ത്രീയമായി വിതരണം ചെയ്യുന്ന സംവിധാനമാണിത്.