നിരോധിത ലഹരിവസ്തുക്കള്‍ കൈവശം വെച്ച കേസ്; ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി പിടിയിൽ

നിരോധിത ലഹരിവസ്തുക്കള്‍ കൈവശം വെച്ച കേസ്; ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി പിടിയിൽ


കോട്ടയം: നിരോധിത ലഹരിവസ്തുക്കളായ എല്‍എസ്ഡിയും കഞ്ചാവും കൈവശം വെച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ  ജാമ്യത്തിൽ ഇറങ്ങി കോടതിയെ കബളിപ്പിച്ച് മുങ്ങിയ പ്രതിയെ മുണ്ടക്കയം പൊലീസ് പിടികൂടി. മുണ്ടക്കയം വാരിക്കാട്ട് വീട്ടിൽ കിരണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ 2021 ല്‍ കഞ്ചാവ് കേസിൽ അറസ്റ്റിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുന്ന പ്രതികൾക്ക് വേണ്ടി ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തിരച്ചിൽ ശക്തമാക്കിയതിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.