തൃശൂരിൽ കതിന പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര്‍ മരിച്ചു

തൃശൂർ: വരവൂരിൽ കതിന പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടു പേർ മരിച്ചു. വരവൂര്‍ സ്വദേശികളായ ശബരി(18), രാജേഷ് എന്നിവരാണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കതിന പൊട്ടിത്തെറിച്ചത്. വരവൂര്‍ പാലക്കല്‍ ഭഗവതി ക്ഷേത്രത്തിലായിരുന്നു പൊട്ടിത്തെറി.
തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് ഇരുവരും മരിച്ചത്. നാല്‍പതു ശതമാനത്തിലേറെ പൊള്ളലേറ്റ രണ്ടു പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. ശബരിയ്ക്കും രാജേഷിനും എഴുപതു ശതമാനം പൊള്ളലേറ്റിരുന്നു. വഴിപാടിനുള്ള കതിന നിറയ്ക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറിച്ചത്.
നട്ടുച്ചയ്ക്കുണ്ടായ പൊട്ടിത്തെറിയില്‍ പൊള്ളലേറ്റ നാലു പേരേയും നാട്ടുകാരാണ് അന്ന് ആശുപത്രിയില്‍ എത്തിച്ചത്. കതിന നിറയ്ക്കുന്ന തൊഴിലാളികളായിരുന്നു നാലു പേരും