യാത്രയയപ്പ് സമ്മേളനവും മാധ്യമ പ്രവർത്തകർക്കുള്ള തിരിച്ചറിയ ൽ കാർഡു വിതരണവും

യാത്രയയപ്പ് സമ്മേളനവും മാധ്യമ പ്രവർത്തകർക്കുള്ള തിരിച്ചറിയ ൽ കാർഡു വിതരണവും


ഇരിട്ടി : കേരള പത്രപ്രവർത്തക അസോസിയേഷൻ ഇരിട്ടി മേഖലയിലെ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും കണ്ണൂർ കോർപ്പറേഷനിൽ ആരോഗ്യ വിഭാഗത്തിൽ ജോലി ലഭിച്ച പത്രപ്രവർത്തക അസോസിയേഷൻ അംഗവും ഇരിട്ടി ദീപിക,  രാഷ്ട്രദീപിക  ലേഖകനുമായിരുന്ന സന്തോഷ് തുളസിമന്ദിരത്തിനുള്ള യാത്രയയപ്പും നടന്നു. ഇരിട്ടി നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സി. ബാബു അധ്യക്ഷത വഹിച്ചു. സന്തോഷ് തുളസി മന്ദിരത്തിനുള്ള അസോസിയേഷന്റെയും ഇരിട്ടി പ്രസ് ഫോറത്തിന്റെയും ഉപഹാരങ്ങൾ പി.പി. ഉസ്മാൻ സമ്മാനിച്ചു. ഇരിട്ടിയിലെ പത്രപ്രവർത്തക അസോസിയേഷൻ അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ഇരിട്ടി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. വിനോയി നിർവഹിച്ചു. പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എൻ. ധനഞ്ജയൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ ജോ. സെക്രട്ടറി സന്തോഷ് കൊയിറ്റി, ഇരിട്ടി  പ്രസ് ഫോറം പ്രസിഡൻ്റ് സദാനന്ദൻ കുയിലൂർ, പ്രസ് ഫോറം സെക്രട്ടറി ഉന്മേഷ് പായം, മനോഹരൻ കൈതപ്രം . കെ . അബ്ദുള്ള അസോസിയേഷൻ മേഖലാ വൈസ് പ്രസിഡൻ്റ് സതീശൻ മാവില, പി.വി. ബാബു, കെ .സാദിഖ് എന്നിവർ പ്രസംഗിച്ചു.  സന്തോഷ് തുളസി മന്ദിരം മറുപടി പ്രസംഗം നടത്തി.