കെ.എസ്.യു കാലുവാരി'; എംഎസ്എഫ് മുന്നണിവിട്ടു, ഇനി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനം

കെ.എസ്.യു കാലുവാരി'; എംഎസ്എഫ് മുന്നണിവിട്ടു, ഇനി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനം


കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ മുന്നണി വിട്ട് മുസ്ലിം ലീ​ഗിന്റെ വിദ്യാർഥി സംഘടനയായ എം.എസ്.എഫ്. കോൺ​ഗ്രസ് വിദ്യാർഥി സംഘടനയായ കെ.എസ്.യു കാലുവാരിയെന്ന് ആക്ഷേപിച്ചാണ് എം.എസ്.എഫ് മുന്നണി വിട്ടത്.  ഇനി കാമ്പസുകളിൽ എം.എസ്‌.എഫ് ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും നേതാക്കൾ അറിയിച്ചു. യു.ഡി.എസ്‌.എഫ് കൺവീനർ സ്ഥാനത്ത് നിന്നും  എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് രാജിവെച്ചു.

എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിൽ കെ.എസ്.യുവിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. തൃശൂർ ജില്ലയിൽ മുന്നണിക്കത്ത് ചതിയും വോട്ട് ചേർച്ചയും ഉണ്ടായി. കോഴിക്കോട് ജില്ലയിലെ കെ.എസ്.യു വോട്ടുകൾ  സംരക്ഷിക്കാൻ നേതൃത്വത്തിന് സാധിച്ചില്ലെന്നും എം.എസ്.എഫ് വിലയിരുത്തി.