ഉളിയിൽ : വീട് കേന്ദ്രീകരിച്ച് വ്യാപാര സ്ഥാപനങ്ങളിൽ നിരോധിത പുകയില ഉൽപന്ന വിൽപന, ലക്ഷങ്ങളുടെ പാൻ മസാല ശേഖരവുമായി വിതരണക്കാരൻ പിടിയിൽ. മട്ടന്നൂർ നരയൻപാറ പൂത്തട്ടയിലെ സവ മൻസിലിൽ കെ.കെ.മുസ്തഫ (42) യെയാണ് എസ്.ഐ.മാരായ ശശീന്ദ്രൻ ,ജിതിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ്, സിവിൽ പോലീസ് ഓഫീസർ ജോമോൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.രഹസ്യവിവരത്തെ തുടർന്ന് പ്രതിയുടെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിലാണ് മുറികളിൽ 16 ചാക്കുകളിലായി സൂക്ഷിച്ച 4000 പാക്കറ്റ് കൂൾ ലിപ്,8000 പാക്കറ്റ് ഹാൻസ് എന്നിവയാണ് പിടികൂടിയത്. വീട്ടുടമക്കെതിരെ പോലീസ് കേസെടുത്തു