സ്പുട്‌നിക്V യുടെ സൃഷ്ടാക്കളില്‍ ഒരാളായ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ട നിലയില്‍

സ്പുട്‌നിക്V യുടെ സൃഷ്ടാക്കളില്‍ ഒരാളായ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ട നിലയില്‍

കോവിഡ് വാക്‌സിന്‍ കണ്ടെത്തിയതില്‍ നിര്‍ണായക പങ്ക് വഹിച്ച ആന്‍ഡ്രേ ബോടികോവിനെ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിന്‍ 2021ല്‍ ഓര്‍ഡര്‍ ഓഫ് ദ മെറിറ്റ് ഓഫ് ഫാദര്‍ലാന്‍ഡ് ബഹുമതി നല്‍കി ആദരിച്ചിരുന്നു. 2020ല്‍ സ്പുട്‌നിക്V വികസിപ്പിച്ചെടുത്തത് ആന്‍ഡ്രേ ബോടികോവ് ഉള്‍പ്പെടുന്ന 18 ശാസ്ത്രജ്ഞന്‍മാരുടെ സംഘമാണ്.

മോസ്‌കോ: കോവിഡിനെതിരെ റഷ്യ കണ്ടെത്തിയ ശക്തമായ വാക്‌സിനായ സ്പുട്‌നിക്V യുടെ സൃഷ്ടാക്കളില്‍ ഒരാളായ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ട നിലയില്‍. ആന്‍ഡ്രേ ബോടികോവിനെ (47) ആണ് അപ്പാര്‍ട്ട്‌മെന്റില്‍ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തിയത്. കൊലയാളിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റു ചെയ്തതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗാമലേയ നാഷണല്‍ റിസോര്‍ച് സെന്റ് ഫോര്‍ ഇക്കോളജി ആന്റ് മാത്തമാറ്റിക്‌സില്‍ സീനിയര്‍ റിസേര്‍ചര്‍ ആയിരുന്നു ആന്‍ഡ്രേ ബോടികോവ്. വ്യാഴാഴ്ചയാണ് മുതദേഹം ഫ്‌ളാറ്റില്‍ കണ്ടെത്തിയതെന്ന് അന്വേഷണ ഏജന്‍സിയായ റഷ്യന്‍ ഫെഡറലിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ ടാസ് (TASS) റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ് വാക്‌സിന്‍ കണ്ടെത്തിയതില്‍ നിര്‍ണായക പങ്ക് വഹിച്ച ആന്‍ഡ്രേ ബോടികോവിനെ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിന്‍ 2021ല്‍ ഓര്‍ഡര്‍ ഓഫ് ദ മെറിറ്റ് ഓഫ് ഫാദര്‍ലാന്‍ഡ് ബഹുമതി നല്‍കി ആദരിച്ചിരുന്നു. 2020ല്‍ സ്പുട്‌നിക്V വികസിപ്പിച്ചെടുത്തത് ആന്‍ഡ്രേ ബോടികോവ് ഉള്‍പ്പെടുന്ന 18 ശാസ്ത്രജ്ഞന്‍മാരുടെ സംഘമാണ്.

29കാരനാണ് കൊലപാതകം നടത്തിയതെന്നും ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവമെന്നും അന്വേഷണ ഏജന്‍സി പറയുന്നു. ആന്‍ഡ്രേ ബോടികോവിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ കൊലയാളിയും അറസ്റ്റിലായി. ചോദ്യം ചെയ്യലില്‍ അയാള്‍ കുറ്റം സമ്മതിച്ചു. പ്രതിക്ക് നിരവധി ക്രിമിനല്‍ പശ്ചാത്തലമുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നും ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി അറിയിച്ചൂ.