ഇറാനിയൻ നേവി പിടിച്ചെടുത്ത എണ്ണക്കപ്പലിൽ മലയാളിയും; 24 ജീവനക്കാരിൽ 23 പേരും ഇന്ത്യക്കാർ

ഇറാനിയൻ നേവി പിടിച്ചെടുത്ത എണ്ണക്കപ്പലിൽ മലയാളിയും; 24 ജീവനക്കാരിൽ 23 പേരും ഇന്ത്യക്കാർ



ഹൂസ്റ്റൺ: ഇറാനിയൻ നാവികസേന പിടിച്ചെടുത്ത എണ്ണക്കപ്പലിൽ മലയാളിയും. എറണാകുളം കൂനമ്മാവ് സ്വദേശിയാണ് കപ്പലിലുള്ളത്. കുവൈറ്റിൽ നിന്നും ഹൂസ്റ്റണിലേക്കുള്ള യാത്ര മധ്യേയാണ് കപ്പൽ പിടിച്ചെടുത്തത്. 24 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതിൽ 23 പേരും ഇന്ത്യക്കാരാണ്.


വ്യാഴാഴ്ച്ച 1.15 നാണ് ഹൂസ്റ്റണിലേക്കുള്ള യാത്രാമധ്യേ ഒമാൻ ഉൾക്കടലിൽ വെച്ച് കപ്പൽ പിടിച്ചെടുത്തത്. കപ്പലിലെ സാറ്റലൈറ്റ് ഫോൺ അടക്കമുള്ള ആശയവിനിമയ ഉപകരണങ്ങൾ ജീവനക്കാരിൽ നിന്നും നാവികസേന പിടിച്ചെടുത്തു.

ഇറാൻ നേവിയുടെ നടപടി രാജ്യാന്തര നിയമങ്ങൾക്ക് വിരുദ്ധമാണെന്നും പ്രാദേശിക സുരക്ഷയെ അപമാനിക്കുന്നതാണെന്നും വ്യക്തമാക്കി യുഎസ് രംഗത്തെത്തി.