പഞ്ചാബിലെ ലുധിയാനയിൽ ഫാക്ടറിയിൽ വാതക ചോർച്ച, 9 മരണം; 11 പേർ ആശുപത്രിയിൽ

പഞ്ചാബിലെ ലുധിയാനയിൽ ഫാക്ടറിയിൽ വാതക ചോർച്ച, 9 മരണം; 11 പേർ ആശുപത്രിയിൽ


ലുധിയാന : പഞ്ചാബിലെ ലുധിയാനയിൽ ഒരു ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയിൽ ഒമ്പത് പേർക്ക് ദാരുണാന്ത്യം. 11 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന് പിന്നാലെ ഗിയാസ്പുരയിലെ ഫാക്ടറി പൊലീസ് സീൽ ചെയ്തു. എന്ത് വാതകമാണ് ചോർന്നതെന്നതിലും വാതക ചോർച്ചയുടെ കാരണവും വ്യക്തമല്ല. എൻഡിആർഎഫ് സംഘം സ്ഥലത്തെത്തി. ദുരന്തത്തിൽ അതീവ ദുഖം രേഖപ്പെടുത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാൻ, എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും വ്യക്തമാക്കി.